Connect with us

Kerala

വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി അവിശ്വസനീയം, അനീതി: മന്ത്രി വി ശിവന്‍കുട്ടി

ഇതിനു പിന്നിലെ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാന വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി അവിശ്വസനീയവും അനീതിയുമാണെന്ന് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഇതിനു പിന്നിലെ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ടെന്ന് മന്ത്രി എഫ് ബി പോസ്റ്റില്‍ പ്രതികരിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വിഷയത്തില്‍ ശക്തമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഒളിംപിക്‌സ് വനിതാ വിഭാഗം ഗുസ്തിയില്‍ വിനേഷ് ഇന്നലെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ ഫൈനലിന് മണിക്കൂറുകള്‍ക്കു മുമ്പ് ഫോഗട്ടിനെ അയോഗ്യയാക്കുകയായിരുന്നു.

മന്ത്രിയുടെ എഫ് ബി കുറിപ്പ്:
ഇത് അവിശ്വസനീയം, അനീതി..
24 മണിക്കൂറിനുള്ളില്‍ മൂന്ന് ലോകോത്തര താരങ്ങളെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയ ശേഷം ഫൈനല്‍ നടക്കാന്‍ ആറോ ഏഴോ മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ഏതാനും ഗ്രാം ഭാരം കൂടി എന്ന് പറഞ്ഞ് വിനേഷ് ഫോഗട്ടിനെ വിലക്കിയതിന് പിന്നിലെ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ട്..
രാജ്യം മുഴുവന്‍ വിനേഷിനൊപ്പം നില്‍ക്കണം..
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വിഷയത്തില്‍ ശക്തമായി ഇടപെടണം..

വിനേഷ്, താങ്കളാണ് യഥാര്‍ഥ പോരാളി…
ഇന്ത്യക്കാരുടെ മനസ്സില്‍ സ്വര്‍ണ്ണത്തിളക്കം ആണ് താങ്കള്‍ക്ക്…

 

Latest