Connect with us

National

അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റ് നടപടി രാഷ്ട്രീയപ്രേരിതം: മുഹമ്മദ് ഫൈസല്‍

സുപ്രീംകോടതിയില്‍നിന്ന് അനൂകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

Published

|

Last Updated

കൊച്ചി| തന്നെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റ് നടപടി രാഷ്ട്രീയപ്രേരിതമെന്ന് ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ ഒഴിവാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. സുപ്രീംകോടതിയില്‍നിന്ന് തനിക്ക് അനുകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ലക്ഷദ്വീപില്‍ ജനാധിപത്യ സംവിധാനം പൂര്‍ണമായും ഇല്ലാതായി. ഒരു വര്‍ഷമായി പഞ്ചായത്ത് സംവിധാനമില്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയും ഒരു ജനപ്രതിനിധിയും ദ്വീപില്‍ ഇല്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും ഫൈസല്‍ വ്യക്തമാക്കി. വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതി വിധിച്ച 10 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നത് സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തലിന് സ്റ്റേ നല്‍കാന്‍ ഹൈക്കോടതി തയ്യാറായിരുന്നില്ല. ഇവ രണ്ടിലും സ്റ്റേ ലഭിക്കണം എന്ന മാനദണ്ഡം പാലിക്കാന്‍ കഴിയാതെ വന്നതോടെയാണ് ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടത്.

 

 

 

Latest