National
ഹിമാചല്‍ പ്രദേശില്‍ അയോഗ്യരാക്കപ്പെട്ട എം എല്‍ എമാര്‍ ഹൈക്കോടതിയെ സമീപിച്ചു
കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയത്.
ന്യൂഡല്‍ഹി | ഹിമാചല്‍ പ്രദേശില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ഹൈക്കോടതിയെ സമീപിച്ചു. അയോഗ്യരാക്കിയത് ചോദ്യം ചെയ്താണ് ആറ് എം എല്‍ എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടു, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നിവരെയാണ് സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയ അയോഗ്യരാക്കിയത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതിനെതിരെയാണ് നടപടി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയത്.
അയോഗ്യരാക്കിയ 6 പേരെ മാറ്റിനിര്‍ത്തിയാല്‍ 62 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 34 എം എല്‍ എ മാരാണുള്ളത്. കേവലം 25 എം എല്‍ എമാര്‍ മാത്രമുള്ള ബി ജെ പി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാജ്യസഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയേറ്റതോടെ ഹിമാചല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ആറ് എം എല്‍ എമാര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമം ആരംഭിച്ചതിന് പിന്നാലെയാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയത്.