Connect with us

k surendran

ദേശീയ പതാകയോട് അനാദരവ്; കെ സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇദ്ദേഹത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്

Published

|

Last Updated

തിരുവനന്തപുരം |  സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയോട് അനാദരവ് കാണിച്ചതിന്റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇദ്ദേഹത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.

സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കെ സുരേന്ദ്രന്‍ ഇന്ന് രാവിലെ ബിജെപി കാര്യാലയത്തില്‍ ഉയര്‍ത്തിയ പതാക തല തിരിച്ചായിരുന്നു. അബദ്ധം പറ്റിയെന്ന് കണ്ടപ്പോള്‍ പതാക പിന്നീട് നേരെ ഉയര്‍ത്തുകയായിരുന്നു.

Latest