Connect with us

suresh gopi

സഹമന്ത്രിപദത്തില്‍ അതൃപ്തി; സിനിമയെ ചാരി സമ്മര്‍ദ്ദത്തിന് സുരേഷ് ഗോപി

താമസിയാതെ തന്നെ മന്ത്രി പദവിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

Published

|

Last Updated

തൃശൂര്‍ | നടന്‍ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചത് സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചുകൊണ്ട്. സഹമന്ത്രി സ്ഥാനം ലഭിച്ചതിലുള്ള നൈരാശ്യമാണ് സ്ഥാനം ഒഴിയാന്‍ കാരണമെന്നാണു വിവരം.

താമസിയാതെ തന്നെ മന്ത്രി പദവിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തനിക്ക് സിനിമ ചെയ്‌തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എം പി എന്ന നിലയില്‍ തൃശൂരില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇനി അവര്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

നാലു സിനിമകള്‍ ചെയ്യാനുണ്ടെന്ന് ബി ജെ പി കേന്ദ്രനേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. കാബിനറ്റ് മന്ത്രി ആയാല്‍ സിനിമകള്‍ മുടങ്ങുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രിയാകാന്‍ ബി ജെ പി നേതൃത്വം സമ്മര്‍ദം ചെലുത്തുകയായിരുന്നു. തനിക്ക് ഏതുവകുപ്പിന്റെ സഹമന്ത്രി സ്ഥാനമാണെന്ന് അറിയില്ലെന്നും ഏത് വകുപ്പ് തന്നാലും സ്വീകരിക്കുമെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിനുവേണ്ടി താന്‍ ആഞ്ഞുപിടിച്ച് നില്‍ക്കുമെന്നും ഞാന്‍ കേരളത്തിനുവേണ്ടിയും തമിഴ് നാടിനും വേണ്ടിയും നില കൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest