Connect with us

Kerala

പ്രബന്ധത്തിലെ പിഴവ്; ചിന്ത ജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ടു

ഏറെ വിഖ്യാതമായ വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളി ആണെന്നായിരുന്നു ചിന്ത ജെറോം തന്റെ ഗവേഷണ പ്രബന്ധത്തില്‍ എഴുതിയത്.

Published

|

Last Updated

കൊച്ചി|  തന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരമായ തെറ്റില്‍ വിശദീകരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ മകള്‍ ലളിതയെ എറണാകുളത്തെ വീട്ടിലെത്തി കണ്ടു. മനഃപൂര്‍വ്വം സംഭവിച്ച തെറ്റല്ലെന്നും സാന്ദര്‍ഭികമായി സംഭവിച്ച പിഴവാണെന്നുമാണ് ചിന്ത കുടുംബാംഗങ്ങളെ അറിയിച്ചത്. ഏറെ വിഖ്യാതമായ വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളി ആണെന്നായിരുന്നു ചിന്ത ജെറോം തന്റെ ഗവേഷണ പ്രബന്ധത്തില്‍ എഴുതിയത്. ഈ പിഴവില്‍ വിശദീകരണവുമായാണ് ചിന്ത ജെറോ ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ കണ്ടത്.

പ്രബന്ധത്തിലെ ഈ ഗുരുതര പിഴവ് വിവാദമായതോടെ സാന്ദര്‍ഭികമായി സംഭവിച്ച തെറ്റാണെന്ന് ഇന്നലെ ചിന്ത വ്യക്തമാക്കിയിരുന്നു. വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമര്‍ശം നോട്ടപ്പിഴവാണെന്നാണ് ചിന്ത ഇന്നലെ വിവരിച്ചത്. പ്രബന്ധത്തിലെ ഒരു വരിപോലും കോപ്പിയടിച്ചിട്ടില്ലെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ഇടുക്കിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു.

അതേസമയം ചിന്തയുടെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരള സര്‍വകലാശാല അന്വേഷണ നടപടി തുടങ്ങിയിട്ടുണ്ട്. ഗൈഡിന്റെ വിശദീകരണം തേടാന്‍ വിസി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു

Latest