Health
വയറിലെ കൊഴുപ്പ് അലിയിച്ച് കളയാം; ജീരകവെള്ളം ഇങ്ങനെ ഉപയോഗിക്കൂ...
അമിതമായാൽ അമൃതം വിഷം എന്ന് പറയുന്നതുപോലെ ജീരകവും അളവിന് വേണം കഴിക്കാൻ.
നിങ്ങൾ ഭാരം കുറയ്ക്കുന്നതിനുള്ള യാത്രയിൽ ആണെങ്കിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരു ഘടകം ആണ് ജീരകം. ആയുർവേദത്തിലും മറ്റ് ചികിത്സാ രീതികളിലുമൊക്കെ ജീരകത്തിന്റെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. ഭാരം കുറയ്ക്കാനായി ജീരകവെള്ളം എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ പറയുന്നത്.
ദിവസം ജീരക വെള്ളം കൊണ്ട് തുടങ്ങാം
- മെറ്റബോളിസം കിക്ക് സ്റ്റാർട്ട് ചെയ്യാനും ദഹനത്തെ സഹായിക്കാനും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്.
ചൂട് വെള്ളം ഉപയോഗിക്കുക
- ചെറു ചൂടുവെള്ളത്തിൽ ജീരകം ഇട്ട് കുടിക്കുന്നതും നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള യാത്രയെ സഹായിക്കും. ചൂടുവെള്ളത്തിൽ ചേരുമ്പോൾ ഇത് ദഹനം വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ വർദ്ധിപ്പിക്കും. ശരീരത്തെ പ്രോസസ് ചെയ്യാനും കൊഴുപ്പ് വേഗത്തിൽ കത്തിക്കാനും ഇത് ഉപകരിക്കുന്നു.
കിടക്കുന്നതിനു മുമ്പും ജീരകവെള്ളം ആവാം
- കിടക്കുന്നതിനു മുമ്പ് ഒരു ചെറിയ കപ്പ് ജീരകവെള്ളം കുടിക്കുന്നത് രാത്രി മുഴുവനും ദഹനത്തെ സഹായിക്കുകയും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും
ഭക്ഷണത്തിനു മുമ്പ് ജീരക വെള്ളം കുടിക്കാം
- വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഭക്ഷണത്തിനു 30 മിനിറ്റ് മുമ്പ് ജീരക വെള്ളം കുടിക്കുക.
ജീരക വെള്ളത്തിൽ കറുകപ്പട്ട ചേർക്കുക
- ജീരക വെള്ളത്തിൽ ഒരു നുള്ള് കറുകപ്പട്ട ചേർത്താൽ ഗുണങ്ങൾ ഏറെയാണ്. ഇത് നിങ്ങളുടെ കൊഴുപ്പിനെ കത്തിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നു. കറുകപ്പട്ട രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ആസക്തി കുറയ്ക്കാനും സഹായിക്കുന്നു.
ജീരകം എല്ലാ ഭക്ഷണത്തിലും ചേർത്ത് കഴിക്കുന്നത് ഭാരം നിയന്ത്രിക്കുന്നത് മാത്രമല്ല വിവിധതരം ഗുണങ്ങൾ നൽകുന്ന ഒരു കാര്യമാണ്. അമിതമായാൽ അമൃതം വിഷം എന്ന് പറയുന്നതുപോലെ ജീരകവും അളവിന് വേണം കഴിക്കാൻ. നിങ്ങൾ എന്തെങ്കിലും രോഗത്തിന് ചികിത്സ തേടുന്നവർ ആണെങ്കിൽ ഒരു ഡോക്ടറോട് അഭിപ്രായം തേടിയതിനുശേഷം ആണ് ഇത്തരം വഴികൾ സ്വീകരിക്കേണ്ടത്.