quarry
ക്വാറികള്‍ക്ക് ദൂര പരിധി: ഹരജികള്‍ ഇന്ന് സുപ്രീം കോടതിയില്‍
ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുക
ന്യൂഡല്‍ഹി | ക്വാറികള്‍ക്ക് ദൂര പരിധി നിശ്ചയിച്ച ഉത്തരവിനെതിരെയുള്ള ഹരജികള്‍ ഇന്ന് സുപ്രീം കോടതിയില്‍. ക്വാറി ഉടമകളും സംസ്ഥാന സര്‍ക്കാറുമാണ് ഹരജിക്കാര്‍. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. പുതുതായി ചുമതലയേറ്റ മലയാളിയായ ജസ്റ്റിസ് സി ടി രവികുമാറും ബഞ്ചിലുണ്ട്.
ക്വാറികള്‍ക്ക് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 100 മുതല്‍ 200 മീറ്റര്‍ വരെ ദൂരപരിധി വേണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. പുതിയ ക്വാറികള്‍ക്ക് 200 മീറ്റര്‍ വരെ പരിധി ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
അതിനിടെ, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനാവശ്യമായ കരിങ്കല്ല് കിട്ടാനില്ലെന്ന പരാതിയുമായി അദാനി ഗ്രൂപ്പും സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്.
---- facebook comment plugin here -----