Kerala
അട്ടപ്പാടിയില്‍ ഹോമിയോ മരുന്ന് വിതരണം; ഡിഎംഒയില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വീണ ജോര്‍ജ്
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് വിതരണം നടത്താന്‍ പാടുള്ളൂ. അതല്ലാതെ മരുന്ന് വിതരണം പാടില്ലെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പാലക്കാട്| അട്ടപ്പാടിയിലെ ഊരുകളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്ത് ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്ന പരാതിയില്‍ ഡിഎംഒ യോട് റിപ്പോര്‍ട്ട് തേടുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് വിതരണം നടത്താന്‍ പാടുള്ളൂ. അതല്ലാതെ മരുന്ന് വിതരണം പാടില്ലെന്നാണ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്ത് ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ സന്നദ്ധ സംഘടന ശേഖരിക്കുന്നതായാണ് പരാതി ഉയര്‍ന്നത്. ഹോമിയോ ഡിഎംഒയുടെ അനുമതിയുണ്ടെന്ന് ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി എന്ന സന്നദ്ധ സംഘടന വിശദീകരിച്ചു. എന്നാല്‍ ആര്‍ക്കും മരുന്നു വിതരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു ഹോമിയോ ഡിഎംഒയുടെ പ്രതികരണം.
സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ വഴി മാത്രമാണ് ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്യുന്നത്. സന്നദ്ധ സംഘടനയുടെ നീക്കം ദുരൂഹമെന്ന് കാണിച്ച് അട്ടപ്പാടിയിലെ പൊതു പ്രവര്‍ത്തക പൊലീസിനെയും ആരോഗ്യ വകുപ്പിനെയും സമീപിച്ചിട്ടുണ്ട്.