Connect with us

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് മറൈന്‍ റേഡിയോ വിതരണം പൂര്‍ത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

2020 ല്‍ 6253 രൂപ അടച്ചെങ്കിലും വയര്‍ലെസ് ലഭിച്ചില്ലെന്ന പരാതിയിലാണ് നടപടി

Published

|

Last Updated

പത്തനംതിട്ട |  കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന വി എച്ച് എഫ് മറൈന്‍ റേഡിയോയുടെ വിതരണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. 2020 ല്‍ 6253 രൂപ അടച്ചെങ്കിലും വയര്‍ലെസ് ലഭിച്ചില്ലെന്ന പരാതിയിലാണ് നടപടി.

ഫിഷറീസ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജില്ലയില്‍ 432 ഗുണഭോക്താക്കള്‍ പണം അടച്ചെന്നും 245 എണ്ണം വിതരണം ചെയ്തിട്ടുണ്ടെന്നും പറയുന്നു. ബാക്കിയുള്ളവ ഉടന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസോസിയേഷന്‍ ഓഫ് ആര്‍ട്ടിസനല്‍ ഫിഷേഴ്‌സ് പ്രസിഡന്റ് ഷിബു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഫിഷറീസ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

Latest