Kozhikode
എം വി സെയ്ത് മുഹമ്മദ് ചാരിറ്റബിള്‍ സൊസൈറ്റി റംസാന്‍ കിറ്റ് വിതരണം
തിരുവണ്ണൂര്‍ പ്രദേശത്തെ 600ല്‍ അധികം കുടുംബങ്ങള്‍ക്ക് സൊസൈറ്റി പ്രവര്‍ത്തകര്‍ കിറ്റുകള്‍ എത്തിച്ചുകൊടുത്തു.

തിരുവണ്ണൂര്‍ | എം വി സെയ്ത് മുഹമ്മദ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ എട്ടാമത് റംസാന്‍ കിറ്റ് വിതരണ ഉദ്ഘാടനം കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് നിര്‍വഹിച്ചു. ചടങ്ങില്‍ സി പി എം ജില്ലാ കമ്മിറ്റി അംഗം എല്‍ രമേശന്‍, പന്നിയങ്കര ലോക്കല്‍ സെക്രട്ടറി എം വൈശാഖ്, എം വി നൗഫല്‍ പ്രസംഗിച്ചു. അഡ്വ. കെ ബൈജു അധ്യക്ഷത വഹിച്ചു.
ഗിരീഷ് കുമാര്‍ സ്വാഗതവും സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. തിരുവണ്ണൂര്‍ പ്രദേശത്തെ 600ല്‍ അധികം കുടുംബങ്ങള്‍ക്ക് സൊസൈറ്റി പ്രവര്‍ത്തകര്‍ കിറ്റുകള്‍ എത്തിച്ചുകൊടുത്തു.
---- facebook comment plugin here -----