Kerala
സംസ്ഥാനത്ത് ആര്‍ സി ബുക്ക്, ലൈസന്‍സ് വിതരണം അടുത്ത ആഴ്ചയോടെ പുനരാരംഭിക്കും
പ്രിന്റിംഗുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് 9 കോടി നല്‍കാന്‍ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് രേഖകളുടെ വിതരണത്തിന് വഴിയൊരുങ്ങിയത്.
തിരുവനന്തപുരം | സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം അടുത്ത ആഴ്ച വീണ്ടും തുടങ്ങും. വിതരണത്തിനായി കാല്‍ ലക്ഷത്തോളം രേഖകള്‍ തയ്യാറായിക്കഴിഞ്ഞു. പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക വന്നതോടെ മാസങ്ങളോളമായി ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം മുടക്കിക്കിടക്കുകയാണ്. പ്രിന്റിംഗുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് 9 കോടി നല്‍കാന്‍ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് രേഖകളുടെ വിതരണത്തിന് വഴിയൊരുങ്ങിയത്.
അതേസമയം പോസ്റ്റല്‍ വഴിയുള്ള വിതരണത്തില്‍ തീരുമാനം ഇനിയുമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിലെ തീരുമാനം. മാസങ്ങളോളമായി നിരവധി പേരാണ് ആര്‍സി ബുക്കോ ലൈസന്‍സോ ലഭിക്കാതെ ബുദ്ധിമുട്ടിലായത്. വിദേശത്തേക്ക് പോകുന്നവര്‍ക്കുള്‍പ്പെടെ അടിയന്തരമായി ലൈസന്‍സ് വേണ്ടവര്‍ക്ക് മാത്രമാണ് നിലവില്‍ അച്ചടിക്കുന്നത്.