Kerala
ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍; ധനവകുപ്പ് 1871 കോടി അനുവദിച്ചു
ജനുവരി, ഫിബ്രവരി മാസത്തെ പെന്‍ഷന്‍ 3200 രൂപ ഒരുമിച്ച് നല്‍കാനാണ് തീരുമാനം.

തിരുവനന്തപുരം | സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച തുടങ്ങും. രണ്ട് മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുക. വിഷു പ്രമാണിച്ച് ജനുവരി, ഫിബ്രവരി മാസത്തെ പെന്‍ഷന്‍ 3200 രൂപ ഒരുമിച്ച് നല്‍കാനാണ് തീരുമാനം.
ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 1871 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
---- facebook comment plugin here -----