Connect with us

Kerala

പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത് ഗൗരവതരം; പരിശോധിക്കണമെന്ന് മന്ത്രി കെ രാജൻ

ജില്ലാ ഭരണകൂടവും റവന്യു വകുപ്പും എന്നൊക്കെയാണ് കിറ്റുകള്‍ വിതരണം ചെയ്തത് എന്നതിന്‍റെ കണക്കും വിവരങ്ങളുമുണ്ട്. ഇതില്‍ പരിശോധന നടത്താം

Published

|

Last Updated

തൃശൂര്‍ | ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗിച്ച വസ്ത്രങ്ങളും നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാജന്‍. പുഴു കണ്ടെത്തിയെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ജില്ലാ ഭരണകൂടവും റവന്യു വകുപ്പുമാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതെന്ന പരാമര്‍ശം നിരുത്തരവാദപരമാണെന്നും വിഷയം ഗൗരവമായി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ഭരണകൂടവും റവന്യു വകുപ്പും എന്നൊക്കെയാണ് കിറ്റുകള്‍ വിതരണം എന്നതിന്‍റെ കണക്കും വിവരങ്ങളുമുണ്ട്. ഇതില്‍ പരിശോധന നടത്താം. മുപ്പതിനോ ഒന്നിനോ കൊടുക്കാത്ത മൈദ എങ്ങനെയാണ് പൂക്കുക. റവന്യു വകുപ്പ് റവയോ മൈദയോ കൊടുത്തിട്ടില്ല. അരി മാത്രമാണ് 30ന് കൊടുത്തത്.

ഒക്ടോബര്‍ 30നും നവംബര്‍ ഒന്നിനുമാണ് അവസാനമായി കിറ്റ് വിതരണം ചെയ്തത്.ചാക്കിലായി ഉണ്ടായിരുന്ന 51,430 കിലോ അരിയാണ് വിതരണം ചെയ്തത്.ഇപ്പോള്‍ കണ്ടത് ചെറിയ പാക്കറ്റിലുള്ള അരിയാണ്. ഇനി ചാക്കില്‍ നിന്ന് പാക്കറ്റിലേക്ക് ആക്കിയതാണെങ്കില്‍ അത് ചെയ്തവര്‍ കാണുമല്ലോ എന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബര്‍ ഒന്‍പതിനു നല്‍കിയതാണ് ഇപ്പോള്‍ വിതരണം ചെയ്തതെങ്കില്‍ അത് ഗുരുതരമായ കുറ്റമാണ്.ഇത്തരം കാര്യങ്ങള്‍ എന്ത് ലാഭത്തിന്റെ പേരിലായാലും ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.