Connect with us

sexual assault

ജില്ലാ ജഡ്ജി കടന്നുപിടിച്ചെന്ന് യുവ അഭിഭാഷക; പുറത്തുപയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെന്ന് വാഗ്ദാനവും

കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെയാണ് പരാതി.

Published

|

Last Updated

കൊച്ചി | ചേംബറിൽ വെച്ച് ജഡ്ജി കടന്നുപിടിച്ചെന്ന പരാതിയുമായി യുവ അഭിഭാഷക. പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകയുടെ പരാതിയിൽ പറയുന്നു. കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെയാണ് പരാതി.

മാർച്ച് 11ന് ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിയുണ്ട്. ജില്ലാ ജഡ്ജി ചേംബറിലേക്ക് വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. ഇതു തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

പരാതിയുമായി ബന്ധപ്പെട്ട് ‍ലക്ഷദ്വീപ് ബാർ അസോസിയേഷൻ അംഗങ്ങൾ ഹൈക്കോടതി രജിസ്ട്രാർ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ ഇനിയും നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നേരിടാനാണ് തീരുമാനം. സംഭവത്തില്‍ ‍ലക്ഷദ്വീപ് ബാർ അസോസിയേഷൻ പ്രതിഷേധിക്കും.

Latest