Connect with us

Kasargod

കേരള മുസ് ലിം ജമാഅത്ത് ജില്ല ഇഫ്താര്‍ സംഗമം നടത്തി

ബിഎസ് അബ്ദുല്ല കുഞ്ഞ് ഫൈസി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കാസര്‍ഗോഡ് | വിശുദ്ധ ഖുര്‍ആന്‍ ദാര്‍ശനികതയുടെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ കേരള മുസ് ലിം ജമാഅത്ത് ജില്ലാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജില്ലാ സുന്നി സെന്ററില്‍ നടന്ന സംഗമം പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബിഎസ് അബ്ദുല്ല കുഞ്ഞ് ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി.

ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് റഷീദ് സാഅദി, എസ് എം എ ജില്ലാ പ്രസിഡണ്ട് കൊല്ലം പാടി അബ്ദുല്‍ ഖാദര്‍ സഅദി, എസ് ജെ എം ജില്ലാ പ്രസിഡന്റ് ഇല്യാസ് കൊറ്റുമ്പ, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഹസ്സന്‍ ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, ബഷീര്‍ പുളിക്കൂര്‍, വിസി അബ്ദുല്ല സഅദി, എംപി മുഹമ്മദ് ഹാജി മണ്ണംകുഴി, സിദ്ദീഖ് സഖാഫി ആവളം, അബ്ദുല്‍ കരീം മാസ്റ്റര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Latest