Connect with us

ssf

ജില്ലാ തര്‍തീല്‍ ഇന്ന് കൊയിലാണ്ടിയില്‍

ജില്ലയിലെ 14 ഡിവിഷനുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറില്‍പരം മത്സരാര്‍ഥികളാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്

Published

|

Last Updated

കോഴിക്കോട് | എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല ‘തര്‍തീല്‍’ ഹോളി ഖുര്‍ആന്‍ പ്രീമിയോ ഇന്ന്. ജില്ലയിലെ 14 ഡിവിഷനുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറില്‍പരം മത്സരാര്‍ഥികളാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്.

കൊയിലാണ്ടി ഖല്‍ഫാനില്‍ ഇന്ന് രാവിലെ 9.30 മുതല്‍ നടക്കുന്ന തര്‍തീല്‍ ജൂനിയര്‍, സീനിയര്‍, ജനറല്‍ കാറ്റഗറികളിലായാണ് നടക്കുന്നത്. ഖുര്‍ആന്‍ പാരായണം, ഹിഫ്ള്, ആയത്ത് മത്സരം, ഖുര്‍ആന്‍ പ്രഭാഷണം എന്നിവയാണ് വിവിധ കാറ്റഗറികളില്‍ നടക്കുന്നത്. ജേതാക്കള്‍ ജുലൈ 11ന് കാസര്‍കോട് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കും.

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത മുശാവറ അംഗം വി എം മുഹിയിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ പുറക്കാട് ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി അനുമോദന പ്രഭാഷണം നടത്തും. എസ് എസ് എഫ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി ശാഫി അഹ്സനി കൂരാച്ചുണ്ട് അധ്യക്ഷത വഹിക്കും. അഫ്സല്‍ ഹുസൈന്‍ പറമ്പത്ത്, ശാദില്‍ നൂറാനി ചെറുവാടി, മുജീബ് സുറൈജി കൊയിലാണ്ടി സംസാരിക്കും.

 

Latest