Connect with us

Kerala

ഡിസോണ്‍ സംഘര്‍ഷം: കെ എസ് യു നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

ബി എ സംസ്‌കൃതം വിദ്യാര്‍ഥികളായ കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍, അക്ഷയ് എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് അന്വേഷണവിധേയമായി കേരളവര്‍മ കോളജ് സസ്‌പെന്‍ഡ് ചെയ്തത്

Published

|

Last Updated

തൃശൂര്‍ | ഡിസോണ്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കെ എസ് യു നേതാക്കളെ സസ്പെന്‍ഡ് ചെയ്ത് കേരളവര്‍മ കോളജ്. കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍, അക്ഷയ് എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കേരളവര്‍മ കോളേജിലെ ബി എ സംസ്‌കൃതം വിദ്യാര്‍ഥികളാണ് ഇരുവരും.

കലോത്സവ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരും കോളജ് യൂനിയനും ഇവര്‍ക്കെതിരെ പരാതിപ്പെട്ടിരുന്നു. പരാതി പരിഗണിക്കാന്‍ കൂടിയ കോളജ് കൗണ്‍സിലിലില്‍ ഭൂരിപക്ഷം അംഗങ്ങളും സസ്‌പെന്‍ഷനെ അനുകൂലിച്ചു. വധശ്രമ കേസില്‍ അറസ്റ്റിലായ ഗോകുല്‍ ഗുരുവായൂര്‍ നിലവില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.

മാളയില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിലാണ് കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നിരവധി എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നിലാരെന്ന് ഇരു സംഘടനാ നേതാക്കളും പരസ്പരം പഴിചാരുകയാണ്.

Latest