Connect with us

Kerala

പുഴയില്‍ ഡൈവര്‍മാര്‍ക്ക് ട്രക്ക് കണ്ടെത്താനായില്ല; അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

ട്രക്കിന്റെ അടുത്തെത്തി അതില്‍ അര്‍ജുനുണ്ടോയെന്ന് കണ്ടെത്താനായിരുന്നു പരിശോധന. എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ സാധിച്ചില്ല.

Published

|

Last Updated

ബെംഗളുരു |  കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനെ കണ്ടെത്താനായി ഇന്ന് നടത്തിയ തിരച്ചില്‍ നിര്‍ത്തി. 12ാം ദിവസമായ ഇന്ന് ഡൈവര്‍മാര്‍ ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി പരിശോധന നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. തിരച്ചില്‍ 12ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആദ്യമായാണ് ഇത്തരമൊരു പരിശോധന. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് നദിയില്‍ തിരച്ചില്‍ നടത്തിയത്. വടമുപയോഗിച്ച് ശരീരത്തില്‍ ബന്ധിച്ച ശേഷമാണ് ഡൈവര്‍മാര്‍ പുഴയുടെ ആഴങ്ങളിലേക്ക് ഇറങ്ങിയത്. ഈശ്വര്‍ മാല്‍പെ പല തവണ പുഴയില്‍ മുങ്ങി തിരച്ചില്‍ നടത്തി. ഒരു തവണ മല്‍പെയുടെ വടം പൊട്ടി അദ്ദേഹം ഒഴുകിപ്പോവുകയുമുണ്ടായി.നാവിക സേനയാണ് ഇദ്ദേഹത്തെ കരക്കെത്തിച്ചത്. ട്രക്കിന്റെ അടുത്തെത്തി അതില്‍ അര്‍ജുനുണ്ടോയെന്ന് കണ്ടെത്താനായിരുന്നു പരിശോധന. എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ സാധിച്ചില്ല.

 

ഗംഗാവലിപ്പുഴയിലെ വലിയ അടിയൊഴുക്കിനെ വെല്ലുവിളിച്ചാണ് ഈശ്വര്‍ മല്‍പെയും സംഘവും നദിയിലിറങ്ങിയ്ത.ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ നാല് പോയിന്റുകള്‍ കണ്ടെത്തിയിരുന്നു. അതില്‍ ട്രക്ക് ഉണ്ടെന്ന് കരുതിയ നാലാം പോയിന്റ് കേന്ദ്രീകരിച്ചായിരുന്നു ഇന്ന് പരിശോധന. എന്നാല്‍ നാലാംപോയിന്റില്‍ ട്രക്ക് കണ്ടെത്താനായില്ല

 

Latest