khadi board
ഖാദി വ്യവസായ രംഗത്ത് വൈവിധ്യവത്കരണം നടപ്പാക്കും: പി ജയരാജൻ
'ഖാദി ഉത്പന്നങ്ങളുടെ വിപണനം വർധിപ്പിക്കുന്നതിന് ഓൺലൈൻ വിപണന സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തും'
കണ്ണൂർ | ഖാദി വ്യവസായ രംഗത്ത് വൈവിധ്യവത്്കരണം നടപ്പാക്കുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ.
ഖാദി ബോർഡ് വൈസ് ചെയർമാന്റെ ക്യാമ്പ് ഓഫീസ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖാദി ഉത്പന്നങ്ങളുടെ വിപണനം വർധിപ്പിക്കുന്നതിന് ഓൺലൈൻ വിപണന സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തും. സ്വീകാര്യത ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ ഉത്പന്നങ്ങൾ വിപണിയിലിറക്കും.
നൂൽ നൂൽപ്പിൽ സോളാർ ഊർജം പ്രയോജനപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ഇത് തൊഴിലാളികളുടെ കായികാധ്വാനം കുറക്കാനും ഉത്്പാദനം വർധിപ്പിക്കുന്നതിനും സഹായകരമാകും. പൈലറ്റ് പ്രൊജക്ട് പാലക്കാട് നടപ്പാക്കും. തുടർന്ന് എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും.
ഖാദി വസ്ത്രങ്ങളിൽ വൈവിധ്യവത്്കരണം കൊണ്ടു വരുന്നതിനായി ഫാഷൻ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു.
ഉത്പന്നങ്ങളുെട വൈവിധ്യവത്കരണത്തിലൂടെ വിൽപ്പന വർധിപ്പിക്കുക, പുതിയ ഗ്രാമീണസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനത്തിലൂടെ 10,000 തൊഴിലവസരങ്ങളെങ്കിലും ഖാദി ബോർഡ് വഴി സൃഷ്ടിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.