lokayuktha
ദുരിതാശ്വാസ നിധി വകമാറ്റല്‍: റിവ്യൂ ഹരജി ലോകായുക്ത തള്ളി
റിവ്യൂ ഹര്‍ജി നിലനില്‍ക്കില്ലെന്നു ലോകായുക്ത
തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റല്‍ സംബന്ധിച്ച റിവ്യൂ ഹരജി ലോകായുക്ത തള്ളി. റിവ്യൂ ഹര്‍ജി നിലനില്‍ക്കില്ലെന്നു ലോകായുക്ത. ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കും.
ഹര്‍ജിക്കാരന്‍ ഉന്നയിച്ച മുഴുവന്‍ വാദവും ലോകായുക്ത തള്ളി. കേസുകള്‍ ഫുള്‍ ബഞ്ചിനു വിടുന്നത് അസാധാരണ നടപടിയല്ലെന്നു ലോകായുക്ത വ്യക്തമാക്കി.
തിരക്കഥയനുസരിച്ചുള്ള നടപടിക്രമങ്ങളാണു നടക്കുന്നതെന്നു പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.
ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് ലോകായുക്ത മറുപടി നല്‍കിയില്ല. ലോകായുക്ത നിയമപ്രകാരമാണ് ഫുള്‍ ബഞ്ചിന് വിട്ടതെന്നും ലോകായുക്ത പറഞ്ഞു. പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടില്ല. ജഡ്ജിമാരുടെ നിഗമനങ്ങള്‍ ഉത്തരവായി എഴുതി കഴിഞ്ഞാല്‍ പിന്നെ റിവ്യൂ കേള്‍ക്കാന്‍ കഴിയുമോ എന്നും ലോകായുക്ത ചോദിച്ചു. വിശദമായ ഉത്തരവ് ലോകായുക്ത പിന്നീട് ഇറക്കും.