Connect with us

Kerala

ദുരിതാശ്വാസനിധി വകമാറ്റൽ; കേസ് ലോകായുക്ത ജൂൺ അഞ്ചിലേക്ക് മാറ്റി

ലോകായുക്തയുടെ ഫുൾ ബഞ്ച് കേസ് വിശദമായി പരിഗണിക്കും

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് പരിഗണിക്കുന്നത് ലോകായുക്ത ജൂൺ അഞ്ചിലേക്ക് മാറ്റി. ലോകായുക്തയുടെ ഫുൾ ബഞ്ച് കേസ് വിശദമായി പരിഗണിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റലിനെതിരായ പുനഃപരിശോധനാ ഹർജി ലോകായുക്ത രാവിലെ തള്ളിയിരുന്നു.

പുനപരിശോധന ഹരജി തള്ളിയതിന് ശേഷമാണ് ഫുൾബഞ്ച് കേസ് പരിഗണിച്ചത്. തുടർന്ന് ജൂൺ അഞ്ചിലേക്ക് മാറ്റുകയായിരുന്നു.

അതേ സമയം ഹരജിക്കാരനെതിരെ ഇന്നലെ ലോകായുക്തയും ഉപലോകായുക്തയും ശക്തമായ വിമര്‍ശമുന്നയിച്ചിരുന്നു. മുഖ്യമന്ത്രി ജഡ്ജിമാരെ സ്വാധീനിച്ചത് ഹരജിക്കാരനായ ആര്‍. എസ് ശശികുമാര്‍ കണ്ടിട്ടുണ്ടോ എന്ന് രണ്ട് അംഗ ബെഞ്ച് ചോദിച്ചു. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലാണ് ഹരജിക്കാരന്‍ പെരുമാറുന്നത്. വിശ്വാസമില്ലെങ്കില്‍ എന്തിനാണ് ഈ ബെഞ്ചിനെ സമീപിച്ചതെന്നും കോടതി ചോദിച്ചിരുന്നു.