Connect with us

independence day 2023

വൈവിധ്യമാണ് ഇന്ത്യയുടെ നിര്‍വചനം: ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി

മര്‍കസ് നോളജ് സിറ്റിയില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

നോളജ് സിറ്റി | വൈവിധ്യമാണ് ഇന്ത്യയുടെ നിര്‍വചനമെന്നും ഇന്ത്യ എന്താണെന്നും ആരുടേതാണെന്നുമുള്ളതിന്റെ ഉത്തരമാണ് സ്വാതന്ത്ര്യ സമരമെന്നും എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പൗരബോധം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഡോ.അബ്ദുസ്സലാം മുഹമ്മദ്, ഇഹ്‌സാന്‍ അലി മുംബൈ സംസാരിച്ചു. പതാക ഉയര്‍ത്തല്‍, ദേശഭക്തിഗാനം, പരേഡ്, മധുര വിതരണം തുടങ്ങിയവയുണ്ടായിരുന്നു.

അഡ്വ.തന്‍വീര്‍ ഉമര്‍, ഹാജി അബ്ദുര്‍റഹ്‌മാന്‍ ബനിയാസ് സ്‌പൈക്ക്, ഡോ.യു കെ ശരീഫ്, ഡോ. അബ്ദുര്‍റഹ്‌മാന്‍ ചാലില്‍, ഡോ.അമീര്‍ ഹസന്‍ ആസ്‌ത്രേലിയ, നരേന്ദ്ര തോട്ട ഹൈദരാബാദ്, ഡോ.പി ശംസുദ്ദീന്‍, അഡ്വ.സമദ് പുലിക്കാട്, ഡോ. ശാഹുല്‍ ഹമീദ്, ഡോ.ഇ എം അബ്ദുര്‍റഊഫ്, ഡോ.ഒ കെ എം അബ്ദുര്‍റഹ്‌മാന്‍, സാജിദ് ദുബൈ പങ്കെടുത്തു.