Connect with us

National

ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; കോണ്‍ഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

ജെപി നദ്ദക്കും ഖാര്‍ഗെക്കുമാണ് നിര്‍ദേശം നല്‍കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും കര്‍ശന നിര്‍ദേശവുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. താരപ്രചാരകരെ നിയന്ത്രിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

ജെപി നദ്ദക്കും ഖാര്‍ഗെക്കുമാണ് നിര്‍ദേശം നല്‍കിയത്.
മോദിക്കും രാഹുലിനുമെതിരായ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയത്. മതപരവും സാമുദായികവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

അതേ സമയം നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള പരാതിയെ രാഹുല്‍ ഗാന്ധിയെ കൂടി ഉള്‍പ്പെടുത്തി നിസാരവത്കരിക്കാനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മോദിക്കെതിരെ തെളിവുകള്‍ സഹിതം പരാതി നല്‍കിയിരുന്നു. അതില്‍ നടപടിയെടുത്തില്ലെന്നും വിമര്‍ശനമുണ്ട്.

 

Latest