Connect with us

Kerala

ദിവ്യക്ക് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; അഭിഭാഷകനുമായി ആലോചിച്ച് തുടര്‍ നടപടിയെന്ന് മഞ്ജുഷ

നീതിക്കായി നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മഞ്ജുഷ

Published

|

Last Updated

പത്തനംതിട്ട |  പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി മരിച്ച നവീന്‍ ബാബുവിന്റെ ഭാര്യ. കോടതി ജാമ്യം അനുവദിക്കില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കി.ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതാണ്. കേസില്‍ നീതിക്കായി നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.

ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് നവീന്‍ബാബുവിന്റെ കുടുംബം കോടതിയില്‍ വാദിച്ചിരുന്നു.നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ പി പി ദിവ്യയ്ക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡിലായി 11 ദിവത്തിന് ശേഷമാണ് ദിവ്യക്ക് ജാമ്യം ലഭിക്കുന്നത്

Latest