Connect with us

National

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വര്‍ധിപ്പിച്ചു

47.14 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും തീരുമാനത്തിന്റെ ഗുണം ലഭിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും മൂന്നു ശതമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതോടെ ഡിഎയും ഡിആറും 31 ശതമാനമായി.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മനമായാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 47.14 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും തീരുമാനത്തിന്റെ ഗുണം ലഭിക്കും. 2021 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ജൂലൈയില്‍ ക്ഷാമബത്തയും ആശ്വാസബത്തയും 17 ശതമാനത്തില്‍നിന്ന് 28 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു.