Eranakulam
കോളജിലെ വടംവലി മത്സരത്തിനിടെ തലകറങ്ങി വീണു; യുവ അധ്യാപകന് ദാരുണാന്ത്യം
തേവര എസ് എച്ച് കോളജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജെയിംസ് വി ജോര്‍ജ് (38) ആണ് മരിച്ചത്.
കൊച്ചി | കോളജിലെ ഓണാഘോഷത്തിനിടെ യുവ അധ്യാപകന് ദാരുണാന്ത്യം. തേവര എസ് എച്ച് കോളജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജെയിംസ് വി ജോര്‍ജ് (38) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് കോളജിലെ അധ്യാപകരുടെ വടംവലി മത്സരത്തില്‍ പങ്കെടുത്ത ഉടനെ തലകറങ്ങി വീണ ജെയിംസിനെ സമീപത്തെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല. ഈ അക്കാദമിക് വര്‍ഷത്തിലെ കോളജ് സ്റ്റാഫ് സെക്രട്ടറി കൂടിയായിരുന്നു ജോര്‍ജ്.
തൊടുപുഴ കല്ലാര്‍ക്കാട് പഞ്ചായത്ത് നാഗപ്പുഴയില്‍ വെട്ടുപാറക്കല്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെയും മേരിയുടെയും മകനാണ് ജെയിംസ്. ഭാര്യ: സോന ജോര്‍ജ് (അസിസ്റ്റന്റ് പ്രൊഫസര്‍, തൊടുപുഴ ന്യൂമാന്‍ കോളജ്). സഹോദരന്‍: ജിനു വി ജോര്‍ജ്.
---- facebook comment plugin here -----