Kerala
ബൈക്കപകടം; പരുക്കേറ്റു ചികിത്സയിലായിരുന്ന ഡി ജെ ആര്‍ട്ടിസ്റ്റ് മരിച്ചു
പേയാട് ചീലിപ്പാറ നിള ഗാര്‍ഡന്‍സ് അത്താഴ മംഗലം വീട്ടില്‍ വിവേക് റാണ (38) ആണ് മരിച്ചത്.

തിരുവനന്തപുരം | ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഡി ജെ ആര്‍ട്ടിസ്റ്റ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പേയാട് ചീലിപ്പാറ നിള ഗാര്‍ഡന്‍സ് അത്താഴ മംഗലം വീട്ടില്‍ വിവേക് റാണ (38) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 29ന് രാത്രി തിരുമല പാങ്ങോട് റോഡില്‍ പാങ്ങോട് സൈനിക കേന്ദ്രത്തിനു സമീപത്താണ് അപകടമുണ്ടായത്. ഡി ജെ ആര്‍ട്ടിസ്റ്റും കാട്ടാക്കട എ ഇ ഒ ഓഫീസിലെ ക്ലാര്‍ക്കുമാണ് വിവേക് റാണ.
പ്രദേശവാസികളാണ് വിവേകിനെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയവേയാണ് വിവേക് റാണ മരണപ്പെട്ടത്. സംഭവത്തില്‍ പൂജപ്പുര പോലീസ് കേസെടുത്തു. മാതാവ്: പി എസ് ലത. സഹോദരന്‍: കാര്‍ത്തിക് റാണ. ഭാര്യ: സൂര്യരാജ്. മക്കള്‍: താനിയ റാണ, നതാഷ റാണ.
---- facebook comment plugin here -----