Connect with us

wimbledon tennis tournement

വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ട് ജോക്കോവിച്ച്

21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം: വിംബിള്‍ഡണ്‍ നേട്ടത്തില്‍ പീറ്റ് സംപ്രസിനൊപ്പം

Published

|

Last Updated

ലണ്ടന്‍ | നൊവാക് ജോക്കോവിച്ചിന് തുടര്‍ച്ചയായ നാലം വിംബിള്‍ഡണ്‍ കിരീടം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ നാല് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ആസ്‌ത്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ ജോക്കോവിച്ച് മറികടന്നത്. സ്‌കോര്‍- 4-6,6-3,6-4,7-6. ഒരിടവേളക്ക് ശേഷം ഗ്ല്രാന്‍ഡ് സ്ലാം കീരിട നേട്ടത്തിലേക്കുള്ള ലോകചാമ്പ്യന്റെ മടങ്ങിവരവാണ് ഇന്നലെ ലണ്ടനില്‍ കണ്ടത്.

ഇന്നലത്തെ നേട്ടത്തോടെ ജോക്കോവിച്ചിന്റെ ഷോക്കേസിലെത്തിയ ഗ്ല്രാന്‍ഡ്സ്ലം കിരീടങ്ങളുടെ എണ്ണം 21 ആയി. വിംബിള്‍ഡണിലെ ജോക്കോവിച്ചിന്റെ ഏഴാം കിരീടമാണിത്. ഇതോടെ കിരീടനേട്ടത്തില്‍ പീറ്റ് സംപ്രസിനൊപ്പമെത്താനും കഴിഞ്ഞു. എട്ട് കിരീടങ്ങള്‍ നേടിയ റോജര്‍ ഫെഡററാണ് ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ നേടിയ താരം.

 

 

Latest