Connect with us

National

ആര്‍എസ്എസിന്റെ ശക്തികേന്ദ്രങ്ങളിലടക്കം കോണ്‍ഗ്രസ് ജയിക്കും, കര്‍ണാടകയില്‍ രണ്ടക്ക സീറ്റ് നേടുമെന്നും ഡി കെ ശിവകുമാര്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചുചേര്‍ത്ത സൂം മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

|

Last Updated

ബംഗളൂരു | എക്‌സിറ്റ് പോളില്‍ തനിക്ക് വിശ്വാസമില്ലെന്നും കോണ്‍ഗ്രസ് കര്‍ണാടകയില്‍ രണ്ടക്ക സീറ്റ് നേടുമെന്നും പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 136 സീറ്റുകളില്‍ ജയിക്കുമെന്നായിരുന്നു താന്‍ പറഞ്ഞത്. അത് യാഥാര്‍ഥ്യമായി.

കോണ്‍ഗ്രസ് ആഭ്യന്തര സര്‍വ്വെ നടത്തിയിട്ടുണ്ട്. രണ്ടക്ക സഖ്യയിലുള്ള സീറ്റുകള്‍ ഇത്തവണ ഉറപ്പായും നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചുചേര്‍ത്ത സൂം മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായ ധാര്‍വാഡിലും ദക്ഷിണ കന്നഡയിലുമടക്കം കോണ്‍ഗ്രസ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest