National
കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ച ഡി എല്‍ കാരാഡ് തോറ്റു
84പേരാണ് കേന്ദ്രകമ്മിറ്റിയിലുള്ളത്.ഒരു സീറ്റ് ഒഴിച്ചിട്ടു.

മധുര| സിപിഎം കേന്ദ്രകമ്മിറ്റി പാനലിനെതിരെ മത്സരിച്ച ഡി എല്‍ കാരാഡ് തോറ്റു. 31 വോട്ടാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധിയായ കാരാഡിന് കിട്ടിയത്.84പേരാണ് കേന്ദ്രകമ്മിറ്റിയിലുള്ളത്.ഒരു സീറ്റ് ഒഴിച്ചിട്ടു.
84 പേരുടെ കേന്ദ്ര കമ്മിറ്റി പാനൽ സമ്മേളനത്തിൽ അവതരിപ്പിച്ചതിനു പിന്നാലെ യുപിയില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും എതിര്‍പ്പുയര്‍ന്നു.തുടര്‍ന്ന് ഡിഎല്‍ കാരാഡ് മാത്രം മത്സരരംഗത്തേക്ക് എത്തുകയായിരുന്നു.പാർട്ടി കോൺഗ്രസിൽ മത്സരം സി പി എമ്മിൽ കേട്ടുകേൾവിയില്ലാത്തതാണ്.
മത്സരം ആരോടുമുള്ള പ്രതിഷേധമല്ല.താഴേ തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണം.പാര്‍ട്ടിയില്‍ ജനാധിപത്യം ഉറപ്പിക്കാനാണ് മത്സരിച്ചതെന്നും ഫലം എന്തുതന്നെയായാലും സന്തോഷമെന്നും അദ്ദേഹം ഫലപ്രഖ്യാപനത്തിന് മുമ്പ് പ്രതികരിച്ചിരുന്നു.സിഐടിയുവിന്റെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും സിഐടിയുവിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ് കാരാഡ്.