Kerala
ഡി എല്‍ എഫ് ഫ്‌ളാറ്റിലെ രോഗബാധ: നടപടികള്‍ ആരംഭിച്ച് ആരോഗ്യ വകുപ്പ്
കൊച്ചി | കൊച്ചി ഡി എല്‍ എഫ് ഫ്‌ളാറ്റിലെ താമസക്കാരില്‍ പലര്‍ക്കും വയറിളക്കവും ഛര്‍ദിയും മറ്റും അനുഭവപ്പെട്ടതില്‍ നടപടികള്‍ ആരംഭിച്ച് ആരോഗ്യ വകുപ്പ്. രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങള്‍ തൃക്കാക്കരയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫ്‌ളാറ്റില്‍ എത്തുന്ന വെള്ളം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കാനുള്ള നടപടിയും കൈക്കൊണ്ടു.
രോഗ പകര്‍ച്ചയും വ്യാപനവും തടയാനായി ഫില്‍റ്റര്‍ ചെയ്ത വെള്ളമായാലും തിളപ്പിച്ച് ആറിയതിനു ശേഷം മാത്രം കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. വെള്ളത്തിന്റെ പരിശോധനാ ഫലം കൃത്യമായി ലഭിച്ച ഉടന്‍ മറ്റ് നടപടികളുണ്ടാകും.
ഫ്‌ളാറ്റില്‍ രണ്ടാഴ്ചക്കിടെ 441 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഫ്‌ളാറ്റിലെ താമസക്കാരില്‍ അസുഖബാധിതരായ അഞ്ചുപേര്‍ നിലവില്‍ കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.