Connect with us

loksabha election 2024

തമിഴ്‌നാട്ടില്‍ സി പി എമ്മിനും സി പി ഐക്കും രണ്ട് വീതം സീറ്റുകള്‍ നല്‍കി ഡി എം കെ

2019 ല്‍ ഡി എം കെ സഖ്യം 39 ല്‍ 38 സീറ്റും നേടിയിരുന്നു

Published

|

Last Updated

ചെന്നൈ | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡി എം കെ നേതൃത്വം നല്‍കുന്ന സഖ്യം സി പി എമ്മിനും സി പി ഐക്കും രണ്ട് വീതം സീറ്റുകള്‍ അനുവദിച്ചു. സീറ്റ് വിഭജന ചര്‍ച്ചകള്‍ വ്യാഴാഴ്ച പൂര്‍ത്തിയായെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ആര്‍ മുതശരന്‍ എന്നിവരുമായി ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തീരുമാനം.

2019 ലെ തിരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും രണ്ട് വീതം സീറ്റുകളില്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മധുരയിലും കോയമ്പത്തൂരിലും സി പി എം വിജയിച്ചിരുന്നു. തിരുപ്പൂര്‍, നാഗപട്ടണം സീറ്റുകളില്‍ സി പി എയുടെ സിറ്റിങ് സീറ്റാണ്. 2019 ല്‍ ഡി എം കെ നേതൃത്വം നല്‍കുന്ന സഖ്യം 39 ല്‍ 38 സീറ്റും നേടി വലിയ വിജയം നേടിയിരുന്നു.

Latest