Connect with us

Editors Pick

പല്ലികള്‍ക്ക് ആറാമിന്ദ്രിയമുണ്ടോ ?

ഉരഗലോകത്തിലെ മറ്റുജീവികളെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് ഈ കണ്ടെത്തല്‍

Published

|

Last Updated

ല്ലികള്‍ക്ക് ആറാമിന്ദ്രിയമുണ്ടെന്ന കണ്ടെത്തല്‍ ഉരഗങ്ങളെക്കുറിച്ച നിലവിലുള്ള ശാസ്ത്രനിഗമനങ്ങളെ വെല്ലുവിളിക്കുന്നതാണ്. പഴയ ധാരണകള്‍ പലതും പൊളിച്ചെഴുതേണ്ടിവന്നേക്കാം.

ഈ വിഷയത്തില്‍ യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് (UMD) യിലെ ജീവശാസ്ത്രജ്ഞർ ശ്രദ്ധേയമായ ഒരു കണ്ടെത്തല്‍ തന്നെ നടത്തിയിട്ടുണ്ട് . പല്ലികൾക്ക് അവരുടെ ആന്തരിക കര്‍ണ്ണത്തിലൂടെ കുറഞ്ഞ ആവൃത്തിയിലുള്ള പ്രകമ്പനങ്ങള്‍ കണ്ടെത്താനുള്ള കഴിവുണ്ടെന്നായിരുന്നു അത്. പരമ്പരാഗതമായി, അവയുടെ അകച്ചെവിയുടെ ഭാഗമായ സാക്കുളിന് സന്തുലിതാവസ്ഥ നിലനിർത്തുന്നതില്‍ സവിശേഷമായ കഴിവുണ്ട്. എന്നിരുന്നാലും, തറയിലൂടെ വരുന്ന വൈബ്രേഷനുകൾ പിടിച്ചെടുക്കാനും പല്ലികള്‍ക്ക് ഇത് ഉപയോഗിക്കാനാകുമെന്ന് ഗവേഷകർ കണ്ടെത്തി. അതായത് എല്ലാജീവികളില്‍ നിന്നം വിഭിന്നമായി പതിവ് കേൾവിക്ക് പുറമേ അവർക്ക് പ്രകമ്പനങ്ങളറിയാനുള്ള സവിശേഷമായ ‘ആറാം ഇന്ദ്രിയവും’ ഉണ്ടെന്നുള്ളത് അത്ഭുതകരമായ സവിശേഷത തന്നെയാണ്.

ഉരഗലോകത്തിലെ മറ്റുജീവികളെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് ഈ കണ്ടെത്തല്‍. ഇതേ രീതിയിൽ മറ്റു ഉരഗങ്ങള്‍ക്കുമുള്ള സവിശേഷതകളെക്കുറിച്ചുള്ള പഠനത്തിലേക്കുള്ള പുതിയൊരു ജാലകം ഇതോടെ തുറന്നു. കറൻ്റ് ബയോളജിയിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണ ലേഖനം പരമ്പരാഗതമായി ജീവികളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന ആന്തരിക ചെവിയുടെ ഭാഗമായ സാക്കുളിനെക്കുറിച്ചാണ് പറയുന്നത്. പല്ലികളില്‍ പ്രകമ്പനങ്ങള്‍ അറിയാനുപയോഗിക്കുന്നതും ഇതേ അവയവമാണ്.

പല്ലികൾക്ക് ഈ അവയവത്തിലൂടെ സൂക്ഷ്മമായ വൈബ്രേഷനുകൾ കണ്ടെത്താനാകുമെന്ന് ഈ പഠനം വെളിപ്പെടുത്തുന്നു, അവയ്ക്ക് അവയുടെ സാധാരണ ശ്രവണ ശേഷികൾക്കൊപ്പം പ്രവർത്തിക്കുന്ന ഒരു ‘ആറാം ഇന്ദ്രിയം’ കൂടി ലഭിച്ചിരിക്കുന്നു. ഈ കഴിവ്, 50 മുതൽ 200 ഹെർട്‌സ് ശ്രേണിയിൽ ഭൂഗർഭാധിഷ്‌ഠിത വൈബ്രേഷനുകൾ മനസ്സിലാക്കാൻ പല്ലികളെ പ്രാപ്തരാക്കുന്നുവെന്നാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. സാധാരണയായി
അവരുടെ ചെവിയിലൂടെ കേൾക്കുന്നതിലും കുറവാണ് ഇത്തരത്തിലുള്ള കേള്‍വിയുടെ ആവൃത്തി.

ഈ പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത് ഉരഗങ്ങൾക്ക് ശാസ്ത്രലോകം മുമ്പ് കരുതിയിരുന്നതിനേക്കാൾ സങ്കീർണ്ണമായ ശ്രവണ സംവിധാനം ഉണ്ടായിരിക്കാം എന്നാണ്. സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട പുരാതന സെൻസറി സിസ്റ്റം, ഭൂമിയോ വെള്ളമോ പോലുള്ള മാധ്യമങ്ങളിലൂടെ വരുന്ന പ്രകമ്പനങ്ങള്‍ കണ്ടെത്താൻ പല്ലികളെ പ്രാപ്തമാക്കുന്നുവെന്ന് മേരിലാൻഡ് സർവകലാശാലയിലെ (യുഎംഡി) ബയോളജി പ്രൊഫസറായ കാതറിൻ കാർ വിശദീകരിച്ചു. കാതറിൻ പറയുന്നതനുസരിച്ച്, ശ്രവണസംവിധാനം മത്സ്യത്തിൽ നിന്ന് കര ജന്തുക്കളിലേക്ക് മനുഷ്യരടക്കമുള്ള മൃഗങ്ങളിലേക്ക് മാറിയതെങ്ങനെ എന്നതിനെക്കുറിച്ചുള്ള സുപ്രധാനമായ ഒരു പരിണാമ സൂചനയാണ് ഇത് നൽകുന്നത് എന്നാണ്. പഴയ പല നിഗമനങ്ങളും മാറ്റി പ്രതിഷ്ഠിക്കേണ്ടി വരുമെന്നര്‍ത്ഥം.

ഇതേ സര്‍വ്വകലാശാലയിലെയിലെ ഒരു പോസ്റ്റ്ഡോക്ടറൽ ഗവേഷകനായ പ്രമുഖ എഴുത്തുകാരൻ ഡാവെയ് ഹാൻ പറയുന്നത് മനുഷ്യനടക്കമുള്ള ജീവികളുടെ , കേള്‍വിശക്തി , ഇയര്‍ ബാലന്‍സിംഗ് എന്നിവയില്‍ പുതിയ അന്വേഷണങ്ങള്‍ വേണ്ടിവരുമെന്നാണ്. അപ്പോള്‍ ഉരഗങ്ങള്‍ ബധിരരാണെന്നതുപോലുള്ള പഴയ സിദ്ധാന്തങ്ങളില്‍ പലതും മാറിമറിയുകയും ചെയ്യാം എന്നാണ്.

Latest