inl against leage
മുസ്ലിം ലീഗ് പള്ളികളെ ദുരുപയോഗം ചെയ്യരുത്: ഐ എന്‍ എല്‍
അരാധനാലയങ്ങളെ രാഷ്ടീയ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധം
കോഴിക്കോട് | വഖ്ഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദം വരുന്ന വെള്ളിയാഴ്ച പള്ളികളില്‍ ഉന്നയിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമെന്ന് ഐ എന്‍ എല്‍.
അരാധനാലയങ്ങളെ രാഷ്ടീയ ആവശ്യത്തിന് ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയില്‍ നിന്ന് ലീഗ് പിന്തിരിയണമെന്നും വഹാബ് ആവശ്യപ്പെട്ടു.
---- facebook comment plugin here -----