Connect with us

Kerala

അതിര്‍ത്തിയില്‍ രോഗികളെ തടയരുത്; കര്‍ണാടകയോട് കേരള ഹൈക്കോടതി

കോവിഡ് എസ് ഒ പിയനുസരിച്ച് രോഗികളുടെ വാഹനം തടയാന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി | സംസ്ഥാന അതിര്‍ത്തിയില്‍ രോഗികളെയും സ്ഥിരം യാത്രക്കാരെയും തടയരുതെന്ന് കര്‍ണാടകക്ക് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തിവിടണമെന്നും ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

കോവിഡ് എസ് ഒ പിയനുസരിച്ച് രോഗികളുടെ വാഹനം തടയാന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജോലിക്കും വിദ്യാഭ്യാസത്തിനുമായി കര്‍ണാടകയിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി നിരീക്ഷിച്ചു.

കര്‍ണാടക അതിര്‍ത്തിയില്‍ രോഗികളെ തടയുന്നുവെന്ന് കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

Latest