Connect with us

Kerala

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുത്; മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നല്‍കി എം എല്‍ എ

കോടതി വിധിയില്‍ പ്രതിഷേധിച്ച് പറമ്പിക്കുളത്ത് നാളെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

Published

|

Last Updated

പാലക്കാട് | അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവില്‍ പറമ്പിക്കുളത്ത് പ്രതിഷേധം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ നെന്മാറ എം എല്‍ എ. കെ ബാബു രംഗത്തെത്തി. നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നല്‍കി. കോടതി വിധിയില്‍ പ്രതിഷേധിച്ച് പറമ്പിക്കുളത്ത് നാളെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്ന ദൗത്യം ഈസ്റ്ററിനു ശേഷം നടപ്പാക്കാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. അന്തിമ തീരുമാനം കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം കൈക്കൊള്ളും. തിങ്കളാഴ്ച ഉദ്യോഗസ്ഥ തല യോഗം വിളിച്ചു ചേര്‍ക്കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

വനം വകുപ്പിന്റെ കൈവശം അരിക്കൊമ്പനെ പിടികൂടുന്നതിന് അനുയോജ്യമായ റേഡിയോ കോളര്‍ ഇല്ലാത്തതാണ് പ്രശ്നമാകുന്നത്. ജി പി എസ്, സാറ്റലൈറ്റ് സംവിധാനമുള്ള റേഡിയോ കോളറാണ് ദൗത്യത്തിനു വേണ്ടത്. ഇത് എത്താന്‍ വൈകിയാല്‍ ദൗത്യം വീണ്ടും നീളും.

 

---- facebook comment plugin here -----

Latest