National
സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ ആരംഭിച്ച ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുത്: സുപ്രീംകോടതി
നിയമന ചട്ടങ്ങള്‍ ഏകപക്ഷീയമാവരുതെന്നും അത് ഭരണഘടനയുടെ അനുച്ഛേദം 14 അനുസരിച്ചാവണമെന്നും കോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി|സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ ആരംഭിച്ച ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീംകോടതി. മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അക്കാര്യം നേരത്തെ വ്യക്തമാക്കണം. മാനദണ്ഡങ്ങള്‍ നിയമന പ്രക്രിയ തുടങ്ങും മുമ്പ് നിശ്ചയിച്ചതാകണം. കളിക്കു മുമ്പാവണം നിയമങ്ങള്‍ നിശ്ചയിക്കേണ്ടതെന്നും ഇടയ്ക്കു വച്ച് അതു മാറ്റരുതെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു.
നിയമന ചട്ടങ്ങള്‍ ഏകപക്ഷീയമാവരുതെന്നും അത് ഭരണഘടനയുടെ അനുച്ഛേദം 14 അനുസരിച്ചാവണമെന്നും കോടതി നിര്‍ദേശിച്ചു. നിയമനത്തിന്റെ ഇടയ്ക്കു വച്ച് മാനദണ്ഡം മാറ്റി ഉദ്യോഗാര്‍ഥികളെ അമ്പരപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി.
---- facebook comment plugin here -----