Connect with us

comment against prophet

മതങ്ങളെ വിമര്‍ശിക്കരുത്: വക്താക്കളോട് ബി ജെ പി

ചനാല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരെ പാര്‍ട്ടി നിര്‍ദേശിക്കും

Published

|

Last Updated

ന്യൂഡല്‍ഹി|  പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും പ്രതിരോധത്തിലായ പശ്ചാത്തലത്തില്‍ പാര്‍ട്ടി വക്താക്കള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി ബി ജെ പി. മതങ്ങളേയോ, മതചിഹ്നങ്ങളേയോ വിമര്‍ശിക്കരുതെന്ന് പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി നിര്‍ദേശിക്കുന്നവര്‍ മാത്രം ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ മതി. സങ്കീര്‍ണ്ണമായ വിഷയങ്ങളെ കുറിച്ച് സംസാരിക്കരുത്. സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി സംസാരിക്കണമെന്നുമാണ് നിര്‍ദേശം.

അതിനിടെ, ബി ജെ പി നേതാക്കളുടെ ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവന അപലപിച്ച് തുര്‍ക്കിയും രംഗത്തെത്തി. നേതാക്കള്‍ക്കെതിരായ പാര്‍ട്ടി നടപടിയെ മലേഷ്യ സ്വാഗതം ചെയ്തു.

 

 

 

Latest