Connect with us

Kerala

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് തടസമാകുന്നുവെന്നതിന്റെ പേരില്‍ മരങ്ങള്‍ മുറിച്ചു മാറ്റരുത്; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

മരങ്ങള്‍ പൊതു സുരക്ഷക്കു ഭീഷണിയാവുന്ന സാഹചര്യത്തില്‍ മാത്രമേ മുറിക്കാന്‍ അനുവദിക്കാവു

Published

|

Last Updated

കൊച്ചി |  മതിയായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അനുമതി നല്‍കരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നിര്‍ദേശം നല്‍കി.മരങ്ങള്‍ പൊതു സുരക്ഷക്കു ഭീഷണിയാവുന്ന സാഹചര്യത്തില്‍ മാത്രമേ മുറിക്കാന്‍ അനുവദിക്കാവു എന്നും കോടതി വ്യക്തമാക്കി.
പാലക്കാട് പൊന്നാനി റോഡില്‍ വാണിജ്യ സമുച്ചയത്തിന്റെ കാഴ്ച മറയ്ക്കുന്ന മരം വെട്ടിമാറ്റാന്‍ അനുമതി തേടി നല്‍കിയ അപേക്ഷ നിരസിച്ച വനംവകുപ്പിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം.

സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ വെട്ടിമാറുന്നതു സംബന്ധിച്ച, 2010ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം രൂപീകരിക്കപ്പെടുന്ന സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.മരങ്ങള്‍ തണലും ശുദ്ധമായ ഓക്സിജനും കിളികള്‍ക്കും മൃഗങ്ങള്‍ക്കും അഭയവും നല്‍കുന്നു.സമിതിയുടെ തീരുമാനമില്ലാതെ വഴിയരികിലെ ഒരു മരവും ആരും വെട്ടിമാറ്റരുത്. ഒരു അധികാരിക്കും അതിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

Latest