Connect with us

Kerala

അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി ഹൈക്കോടതി തള്ളി

ഹരജിയില്‍ പൊതു താല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.

Published

|

Last Updated

കൊച്ചി| എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കെ എസ് യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

സ്മാരകം അക്കാദമിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വാദം കോടതി അംഗീകരിച്ചില്ല.
ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. ഹരജിയില്‍ പൊതു താല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.

2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവര്‍ത്തകനും മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ രസതന്ത്ര വിദ്യാര്‍ഥിയുമായ അഭിമന്യു കൊല്ലപ്പെടുന്നത്. തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് കോളജിൽ സ്മാരകം നിര്‍മ്മിച്ചത്.

Latest