Connect with us

Kerala

ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുത്: ഹൈക്കോടതി

അരവണയില്‍ ചേര്‍ക്കുന്ന ഏലയ്ക്കയില്‍ കീടനാശിനി അംശം കണ്ടെത്തിയ സാഹചര്യത്തിലാണ് ഉത്തരവ്.

Published

|

Last Updated

കൊച്ചി | ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുതെന്ന് ഹൈക്കോടതി. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പാക്കണം. അരവണ പ്രസാദത്തിന്റെ സാമ്പിള്‍ പരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. അരവണയില്‍ ചേര്‍ക്കുന്ന ഏലയ്ക്കയില്‍ കീടനാശിനി അംശം കണ്ടെത്തിയ സാഹചര്യത്തിലാണ് ഉത്തരവ്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവച്ചു.

ശബരിമല അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജന്‍സി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഫ് എസ് എസ് എ ഐ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യമാണ് അരവണയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കണ്ടെത്തിയത്. അനുവദനീയമായതില്‍ കൂടുതല്‍ കീടനാശിനി സാന്നിധ്യമുള്ളതിനാല്‍ തന്നെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് കേന്ദ്ര അതോറിറ്റി ഗുണനിലവാരം പരിശോധിച്ചത്.

Latest