Connect with us

Editors Pick

രാത്രിയിൽ ഈ ഭക്ഷണങ്ങൾ വേണ്ടേ വേണ്ട

ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒരു പഴമാണ് ആപ്പിൾ. രാത്രിയിൽ അത്താഴം കഴിഞ്ഞതിനു ശേഷം ആപ്പിൾ കഴിക്കുന്നത് ഗുണങ്ങളെക്കാളേറെ ദോഷമാണ് ചെയ്യുന്നത്.

Published

|

Last Updated

ചില ഭക്ഷണങ്ങളോട് ഒരു പ്രത്യേക പ്രിയമുള്ളവരാണ് നമ്മൾ. നമ്മുടെ കൊതികളിലും ഓർമ്മകളിലും ഒക്കെ വന്ന് നിറയുന്നതും അത്തരം ഭക്ഷണങ്ങൾ ആയിരിക്കും. പക്ഷേ എല്ലാ ഭക്ഷണങ്ങളും എല്ലാ സമയത്തും കഴിക്കാൻ പാടില്ല എന്നതാണ് യാഥാർത്ഥ്യം. ഇങ്ങനെ രാത്രിയിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണസാധനങ്ങളെ കുറിച്ചാണ് നമ്മൾ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.

തൈര്

ആരോഗ്യത്തിന് വളരെ ഉത്തമമായ ഒരു ഭക്ഷ്യ വസ്തുവാണ് തൈര്. എന്നാൽ തൈര് രാത്രി സമയങ്ങളിൽ കഴിക്കുന്നത് പലതരത്തിലുള്ള ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും. മോരിന്റെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. രാത്രിയിൽ തൈര് കഴിക്കുന്നത് ശരീരത്തിന്റെ ചൂട് വർധിപ്പിക്കുന്ന തോടൊപ്പം അസിഡിറ്റിക്കും കാരണമാകും. ചുമ, കഫം, ജലദോഷം എന്നിവയ്ക്കും തൈര് കാരണക്കാരനായേക്കും.

ആപ്പിൾ

ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒരു പഴമാണ് ആപ്പിൾ. രാത്രിയിൽ അത്താഴം കഴിഞ്ഞതിനു ശേഷം ആപ്പിൾ കഴിക്കുന്നത് ഗുണങ്ങളെക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന ഓർഗാനിക് ആസിഡ് ആമാശയത്തിലെ അമ്ലം ഉയരാൻ ഇടയാക്കിയേക്കും.

വാഴപ്പഴം

സാധാരണയായി വിശപ്പു മാറ്റാൻ വാഴപ്പഴം കഴിക്കുന്നത് നമ്മുടെ ശീലമാണ്. എന്നാൽ രാത്രിയിൽ ഇത് വേണ്ട എന്നാണ് വിദഗ്ധർ പറയുന്നത്. രാത്രിയിൽ കിടക്കുന്നതിനു മുമ്പ് വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് ഒട്ടും ഗുണകരമല്ല. ഇത് ചുമയ്ക്കും ജലദോഷത്തിനും കാരണമായേക്കും. കൂടാതെ വയറ്റിലെ പല അസ്വസ്ഥതകൾക്കും വാഴപ്പഴം കാരണമായേക്കും. അതുപോലെ രാത്രിയിലെ ഉറക്കം നഷ്ടപ്പെടാനും ഇത് ഇടയാക്കും.

ഈ പഴങ്ങൾ എല്ലാം കഴിക്കരുതെന്ന് പറയുന്നത് രാത്രിയിൽ മാത്രമാണ് എന്ന് ഓർക്കുക. മറ്റുള്ള സമയങ്ങളിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത്ര ഈ പഴങ്ങളും തൈരും മോരും ഒക്കെ കഴിക്കാവുന്നതാണ്.