Connect with us

Editors Pick

വെറുംവയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കല്ലേ...

വെറും വയറ്റിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണമാണ് വറുത്ത പലഹാരങ്ങളും വറുത്ത ഭക്ഷണ വസ്തുക്കളും. വറുത്ത ഭക്ഷണം ഭാരം ഉള്ളതും കൊഴുപ്പ് കൂടുതൽ ഉള്ളതുമാണ്. അത് എളുപ്പത്തിൽ ദഹിപ്പിക്കാൻ കഴിയില്ല.

Published

|

Last Updated

ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ പെട്ടെന്ന് എത്തും എന്നാണ് പൊതുവേ പറയാറ്. അതുകൊണ്ട് തന്നെയാണ് ചർമം മെച്ചപ്പെടുത്താനും ആരോഗ്യം മെച്ചപ്പെടുത്താനും ഒക്കെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത്. എന്നാൽ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. അത് ഏതൊക്കെയെന്ന് നോക്കാം.

സിട്രിക് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ പോലെയുള്ള പഴങ്ങളെയാണ് പൊതുവേ സിട്രിക് പഴങ്ങൾ എന്ന് പറയുന്നത് . സിട്രിക് പഴങ്ങളിൽ ധാരാളമായി സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ഇത് കഴിക്കുന്നത് നിങ്ങളുടെ ആമാശയത്തെ കുഴപ്പത്തിൽ ആക്കുകയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

സംസ്കരിച്ച ഭക്ഷണങ്ങൾ

ഒഴിഞ്ഞ വയറ്റിൽ സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് തൽക്ഷണം രക്തത്തിലെ ഗ്ലൂക്കോസ് ഉയരാനും കാരണമാകും. ഇത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും.

വറുത്ത ഭക്ഷണങ്ങൾ

വെറും വയറ്റിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണമാണ് വറുത്ത പലഹാരങ്ങളും വറുത്ത ഭക്ഷണ വസ്തുക്കളും. വറുത്ത ഭക്ഷണം ഭാരം ഉള്ളതും കൊഴുപ്പ് കൂടുതൽ ഉള്ളതുമാണ്. അത് എളുപ്പത്തിൽ ദഹിപ്പിക്കാൻ കഴിയില്ല. ഒഴിഞ്ഞ വയറ്റിൽ കഴിച്ചാൽ ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ അസ്വസ്ഥമാക്കും.

കഫീൻ അടങ്ങിയ പാനീയങ്ങൾ

കാപ്പി പോലുള്ള കഫീനടങ്ങിയ ചില പാനീയങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് അത്ര നല്ലതല്ല. ചില പാനീയങ്ങളിലെ കഫീൻ ആമാശയ സംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കുകയും ശരീരവണ്ണം മലബന്ധം എന്നിവ ഉണ്ടാക്കുകയും ചെയ്യും.

കാർബണേറ്റ് പാനീയങ്ങൾ

ഒഴിഞ്ഞ വയറ്റിൽ എന്നല്ല എല്ലാ സമയത്തും ഒഴിവാക്കേണ്ട ആഹാരസാധനമാണ് കാർബണേറ്റഡ് പാനിയങ്ങൾ. ഇതിൽ അടങ്ങിയിരിക്കുന്ന കാർബൺഡയോക്സൈഡ് വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കുകയും വയറു വീർക്കുന്നതിനു കാരണമാവുകയും ചെയ്യും.

തക്കാളി

തക്കാളിയിൽ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട് ഇത് വെറും വയറ്റിൽ കഴിച്ചാൽ വയറ്റിൽ പ്രശ്നം ഉണ്ടാക്കുകയും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും .

നമ്മളിൽ പലരും ചിലപ്പോൾ കാർബണേറ്റഡ് ഡ്രിങ്ക്സ് ഒക്കെ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ്. അത്തരം തെറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷ്യവസ്തുക്കൾ ആഹാരത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

---- facebook comment plugin here -----

Latest