National
പ്രോട്ടോകോള്‍ പാലിക്കാതെ ക്യാമ്പസില്‍ പ്രവേശിക്കരുത്; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയക്കാനൊരുങ്ങി ഡല്‍ഹി സര്‍വകലാശാല
രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ സര്‍വകലാശാല നടപടിയെടുക്കാനൊരുങ്ങുന്നതെന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന
ന്യൂഡല്‍ഹി | മിന്നല്‍ സന്ദര്‍ശനത്തിനെതിരെ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയക്കാനൊരുങ്ങി ഡല്‍ഹി സര്‍വകലാശാല. സര്‍വകലാശാല ക്യാമ്പസില്‍ അനുമതിയില്ലാതെ സന്ദര്‍ശനം നടത്തരുതെന്ന് കാണിച്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെ നോട്ടീസ് നല്‍കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ നീക്കം.വിദ്യാര്‍ത്ഥികളോട് സംവദിച്ച രാഹുല്‍ അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ഇത്തരത്തില്‍ സന്ദര്‍ശനം നടത്തുന്നത് വിദ്യാര്‍ഥികളുടെ സുരക്ഷയെ ബാധിക്കുമെന്നും ശരിയായ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് മാത്രം സന്ദര്‍ശനം നടത്തണമെന്നും ഡല്‍ഹി സര്‍വകലാശാല രജിസ്ട്രാര്‍ വികാസ് ഗുപ്ത പറഞ്ഞു.
അതേസമയം രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ സര്‍വകലാശാല നടപടിയെടുക്കാനൊരുങ്ങുന്നതെന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ) ആരോപിച്ചു.