Kerala
ജാമ്യം അനുവദിക്കരുത്; ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യ ആസൂത്രകന്‍ എം ശിവശങ്കറെന്ന് ഇ ഡി
ഹരജിക്കാരന്റെ മറുപടി വാദത്തിനായി ജാമ്യാപേക്ഷ നാളത്തേക്ക് കോടതി മാറ്റിവെച്ചു
കൊച്ചി | ലൈഫ് മിഷന്‍ അഴിമതിയിലെ മുഖ്യ ആസൂത്രകന്‍ എം ശിവശങ്കറാണെന്നും ജാമ്യം നല്‍കരുതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഹൈക്കോടതിയില്‍. രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും ബാധിക്കുന്ന കുറ്റകൃത്യമാണ് നടന്നിരിക്കുനനതെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടേക്കാമെന്നും ഇ ഡി കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഹരജിക്കാരന്റെ മറുപടി വാദത്തിനായി ജാമ്യാപേക്ഷ നാളത്തേക്ക് കോടതി മാറ്റിവെച്ചു
ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ ഡി കോടതിയില്‍ വാദിച്ചു. സ്വപ്നയുടെയുള്‍പ്പെടെ വാട്ട്സാപ്പ് ചാറ്റുകളും സന്തോഷ് ഈപ്പന്റയടക്കമുള്ള ബേങ്ക് ഇടപാടുകളും ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്നും ഇ ഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
അഴിമതിയിലൂടെ ലഭിച്ച പണം ഡോളറാക്കി കടത്തിയെന്നാണ് കേസ്. വിദേശ സംഭാവന നിയന്ത്രണ ചട്ടം, കള്ളപ്പണം തടയല്‍ നിയമ പ്രകാരവും ഇ ഡിയ്ക്ക് സ്വതന്ത്രമായി അന്വേഷണം നടത്താമെന്നും സത്യവാങ്മൂലത്തില്‍ ഇ ഡി വ്യക്തമാക്കി