Kerala
ഏക സിവില്‍ കോഡ് നടപ്പാക്കരുത്; നിയമസഭയില്‍ നാളെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും
പ്രമേയം ഐക്യകണ്‌ഠേന പാസാക്കുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം | ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ നിയമസഭയില്‍ നാളെ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് പ്രമേയം ആവശ്യപ്പെടും. പ്രമേയം ഐക്യകണ്‌ഠേന പാസാക്കുമെന്നാണ് കരുതുന്നത്.
ഏക സിവില്‍ കോഡിനെതിരെ സംസ്ഥാന വ്യാപകമായി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാത പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിറകെയാണ് കേന്ദ്ര സര്‍ക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്നത്.
്പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഇന്ന് തുടക്കമായിരുന്നു . നിയമസഭാ സമ്മേളനം ഈ മാസം 24 വരെ നീണ്ട് നില്‍ക്കും .അന്തരിച്ച ഉമ്മന്‍ചാണ്ടിക്കും വക്കം പുരുഷോത്തമനും സഭാംഗങ്ങള്‍ ആദരം അര്‍പ്പിച്ചു സഭ ഇന്നത്തേക്ക് പിരിഞ്ഞു.