Connect with us

National

വിദ്യാര്‍ഥിനികളുടെ ഭരണഘടനാപരമായ അവകാശത്തില്‍ ഇടപെടരുത്; ഹിജാബിന് പ്രിന്‍സിപ്പല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ജില്ലാ ഭരണകൂടം നീക്കി

ഹിജാബ് ധരിക്കുന്നത് യൂണിഫോമിലെ ഐക്യം തകര്‍ക്കുമെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം

Published

|

Last Updated

ബെംഗളുരു | ജില്ലാ ഭരണകൂടെ ഇടപെട്ടതോടെ കര്‍ണാടകയിലെ സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ വിദ്യാര്‍ഥിനികള്‍ക്ക് അനുമതി  . ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ കോളജിലെ പ്രിന്‍സിപ്പലാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. ക്ലാസ് റൂമില്‍ ഹിജാബ് ധരിച്ച് പ്രവേശിക്കാന്‍ അനുമതിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ രുദ്ര ഗൌഡ അറിയിച്ചത്. തുടര്‍ന്ന് ഹിജാബ് ധരിച്ചെത്തിയ ആറോളം വിദ്യാര്‍ഥിനികള്‍ ക്ലാസിന് പുറത്തുനിന്നും പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ജില്ലാ കലക്ടര്‍ കുര്‍മ റാവോ ഇടപെടുന്നത്. വിദ്യാര്‍ഥിനികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കലക്ടര്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഹിജാബ് ധരിച്ച് തന്നെ ക്ലാസില്‍ കയറാന്‍ വിദ്യാര്‍ഥിനികള്‍ക്ക് അനുമതി ലഭിക്കുകയായിരുന്നു.

ഹിജാബ് ധരിക്കുന്നത് യൂണിഫോമിലെ ഐക്യം തകര്‍ക്കുമെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം. കോളേജിനകത്ത് അറബിയും ഉറുദുവും ബ്യാരി ഭാഷയും സംസാരിക്കരുതെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹിന്ദി , കന്നഡ, കൊങ്കിണി, തുളു ഭാഷകളില്‍ മാത്രമേ കോളേജില്‍ വളപ്പില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നാണ് ഉത്തരവ്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് മാംസാഹാരം വിളമ്പിയ ബാഗല്‍കോട്ടിലെ സ്‌കൂള്‍ നേരത്തെ വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് ഈ വിവാദ ഉത്തരവ് പിന്‍വലിച്ചത്.

 

Latest