Connect with us

Kerala

തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യരുത്; ഐസകിന് ആശ്വാസമായി കോടതി ഉത്തരവ്

ഈ സമയത്ത് സ്ഥാനാര്‍ഥിയെ ശല്യം ചെയ്യരുതെന്ന് കോടതി. ഇപ്പോള്‍ ചോദ്യം ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് ഇ ഡി.

Published

|

Last Updated

കൊച്ചി | കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ മന്ത്രിയും പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ ടി എം തോമസ് ഐസകിന് ആശ്വാസം. തിരഞ്ഞെടുപ്പ് സമയത്ത് ഐസകിനെ ചോദ്യം ചെയ്യരുതെന്ന് ഇ ഡിയോട് കോടതി നിര്‍ദേശിച്ചു. ഈ സമയത്ത് സ്ഥാനാര്‍ഥിയെ ശല്യം ചെയ്യരുത്.

ഇപ്പോള്‍ ചോദ്യം ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് ഇ ഡി കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, എന്ന് ഹാജരാകാന്‍ സാധിക്കുമെന്ന് ഐസക് അറിയിക്കണമെന്ന് ഇ ഡി ആവശ്യപ്പെട്ടു.

ഐസകിന്റെയും കിഫ്ബിയുടെയും ഹരജികളില്‍ മെയ് 22ന് വിശദവാദം നടക്കും.

Latest