sys
വിദ്വേഷ തെറിവിളികള്‍ക്ക് അതേ നാണയത്തില്‍ പ്രതികരിക്കരുത്: എസ് വൈ എസ്
പ്രവാചകര്‍ മുഹമ്മദ് നബി പകര്‍ന്നു നല്‍കിയ സംയമനത്തിന്റെ പാത പിന്തുടരലാണ് യഥാര്‍ത്ഥ വിശ്വാസിയുടെ കടമയെന്നും എസ് വൈ എസ് മലപ്പുറം ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്ദുറഹീം പറഞ്ഞു
മലപ്പുറം | കേരളത്തിലെ മത മൈത്രിയും സൗഹാര്‍ദ്ദാന്തരീക്ഷവും തകര്‍ക്കുന്നതിന് ഒരു വിഭാഗം നടത്തുന്ന തെറി വിളികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും വൈകാരികമായി പ്രതികരിക്കരുതെന്നും പ്രവാചകര്‍ മുഹമ്മദ് നബി പകര്‍ന്നു നല്‍കിയ സംയമനത്തിന്റെ പാത പിന്തുടരലാണ് യഥാര്‍ത്ഥ വിശ്വാസിയുടെ കടമയെന്നും എസ് വൈ എസ് മലപ്പുറം ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്ദുറഹീം പറഞ്ഞു. എസ് വൈ എസ് മലപ്പുറം സോണ്‍ ഒത്തുകൂടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങളില്‍ തളച്ചിടാതെ സമൂഹ നന്മക്കുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറണമെന്നും എസ് വൈ എസ് നടത്തുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡണ്ട് എം ദുല്‍ഫുഖാര്‍ അലി സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ യൂസുഫ് സഅദി പൂങ്ങോട്, പി പി മുജീബുറഹ്്മാന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, സിദ്ധീഖ് മുസ്്ലിയാര്‍ മക്കരപ്പറമ്പ്, എസ് വൈ എസ് മലപ്പുറം സോണ്‍ വൈസ് പ്രസിഡന്റുമാരായ മുസ്തഫ മുസ്്ലിയാര്‍ പട്ടര്‍ക്കടവ്, ഹുസൈന്‍ മിസ്ബാഹി മേല്‍മുറി, ഫിനാന്‍സ് സെക്രട്ടറി എം കെ അബ്ദുസ്സലാം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ബദ്റുദ്ദീന്‍ കോഡൂര്‍, അഹമ്മദലി കോഡൂര്‍, അബ്ദുന്നാസര്‍ പടിഞ്ഞാറ്റുമുറി, അക്ബര്‍ പുല്ലാണിക്കോട്, സിദ്ധീഖ് പുല്ലാര എന്നിവര്‍ പ്രസംഗിച്ചു.